ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു കേരളത്തില്‍ 47 ലാബോറട്ടറികള്‍
യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് പരിശോധന നടത്തുന്ന അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ സ്ഥാപനങ്ങളുടെയും പട്ടികയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത
ദുബയ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് പരിശോധന നടത്തുന്ന അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ സ്ഥാപനങ്ങളുടെയും പട്ടികയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ കാലവധിയുള്ള കോവിഡ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, എറണാംകുളം, മഞ്ചേരി, കോട്ടയം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫൊര്‍ ബയോടെക്‌നോളജി, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി, ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി പത്തനംതിട്ട, വയനാട്ടിലെ ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി, പാലക്കാട്ടെ ജില്ലാ ക്ഷയരോഗ കേന്ദ്രം, കൊല്ലം ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി, റീജണല്‍ കേന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, കോട്ടയം ജില്ലാ ക്ഷയരോഗ കേന്ദ്രം അടക്കമുള്ള 27 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ കേരളത്തിലെ 20 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോവിഡ് പരിശോധനക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.