കോവിഡ് പരിശോധനക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ കൊള്ള നിരക്ക് ഈടാക്കുന്നു

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ നിര്‍ബന്ധമായും കോവിഡ് വിമുക്തമാണന്ന പരിശോധ റിപ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന നിബന്ധന വെച്ചതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ കോവിഡ് പരിശോധനക്ക് 2000 രൂപ മുതല്‍ 6,000 രൂപ വരെ ഈടാക്കുന്നതായി പ്രവാസികള്‍ അറിയിച്ചു.

Update: 2020-07-11 15:10 GMT

കോഴിക്കോട്: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ നിര്‍ബന്ധമായും കോവിഡ് വിമുക്തമാണന്ന പരിശോധ റിപ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന നിബന്ധന വെച്ചതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ കോവിഡ് പരിശോധനക്ക് 2000 രൂപ മുതല്‍ 6,000 രൂപ വരെ ഈടാക്കുന്നതായി പ്രവാസികള്‍ അറിയിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ സര്‍ക്കാര്‍ ലാബോറട്ടറികളുടെ കുറവാണ് സ്വകാര്യ സ്ഥാപനങ്ങളെ ഈ കൊള്ളക്ക് തുണയാകുന്നത്. തിരുവനന്തപുരത്ത് 6 ലാബോറട്ടറികളില്‍ പരിശോധന നടത്തുമ്പോള്‍ മറ്റു ജില്ലകളില്‍ ഓരോ സര്‍ക്കാര്‍ ലാബോറട്ടറികള്‍ മാത്രമാണ് പരിശോധനക്ക് അനുമതി നല്‍കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളിലെ ലാബോറട്ടറികളുടെ പരിമിതമായ സൗകര്യവും അമിത ഭാരവും കാരണം സ്രവം എടുത്ത് ഒരാഴ്ച വരെ കാത്തിരുന്നിട്ടാണ് റിപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയുന്നത്. 96 മണിക്കൂര്‍ കാലാവധിയുള്ള റിപ്പോര്‍ട്ടുമായി മാത്രമേ യാത്രക്കായി അനുമതി നല്‍കുന്നത് കൊണ്ട് വടക്കന്‍ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളെ ആശ്രയിക്കാന്‍ പോലും കഴിയാത്ത് അവസഥയാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധനക്കായി അനുമതി നല്‍കിയിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതലും കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ്. പരിശോധനക്കായി എത്തുന്നവരുടെ ആധിക്യം കാരണം കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനം ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരിശോധന ഉണ്ടായിരിക്കുന്നതല്ല എന്നാണ് ബന്ധപ്പെടുന്നവരോട് അറിയിക്കുന്നത്. കേരളത്തിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇതുവരെ യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പരിശോധനയെ കുറിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭ്യമായിട്ടില്ല.  

Tags:    

Similar News