കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിൻ്റെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണം: എസ്ഡിപിഐ

Update: 2025-04-02 14:03 GMT
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിൻ്റെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണം: എസ്ഡിപിഐ

കൽപ്പറ്റ : കല്പറ്റ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും എസ്.ഡി. പി ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ ഹംസ. മരണപ്പെട്ട ഗോകുലിനെ കേസിൽ പ്രതി ചേർത്തിരുന്നില്ല എന്നും കാര്യങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ചതാണെന്നുമാണ് പോലീസ് അധികാരികൾ പറയുന്നത്. അങ്ങിനെയെങ്കിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. ഉദ്യോഗസ്ഥരുടെ സമീപനത്തിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഗോകുലിന്റെ മരണത്തിൽ കലാശിച്ചത്. സമാന സംഭവങ്ങൾ ജില്ലയിൽ മുൻപും ഉണ്ടായിട്ടുണ്ട്. ഉന്നത തല അന്വേഷണം നടത്തി ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ മാതൃകാ പരമായ നടപടി സ്വീകരിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Similar News