
തൊടുപുഴ: നാരങ്ങാനത്തേക്ക് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ പരിഹാരപ്രദക്ഷിണം തടഞ്ഞ് വനംവകുപ്പ്. തൊമ്മന്‍കുത്തില്‍ കുരിശ് പൊളിച്ചുനീക്കിയ തര്‍ക്കഭൂമിയിലേക്ക് കുരിശുരൂപമേന്തി പരിഹാരപ്രദക്ഷിണം പ്രവേശിച്ച ഘട്ടത്തിലാണ് വനംവകുപ്പ് ഉദ്യോസ്ഥര്‍ എത്തിയത്. കുരിശ് സ്ഥാപിച്ചാല്‍ തടയണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒ പോലിസിന് കത്ത് നല്കിയിരുന്നെന്നാണ് വിവരം.
വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്ത് ഒരുക്കിയത്. പ്രാര്‍ഥന നടത്തിയ ശേഷം തിരിച്ചു പോകുമെന്ന് അറിയിച്ച വിശ്വാസികള്‍ പരിഹാര പ്രദക്ഷിണവും മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കി. നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കുരിശു സ്ഥാപിക്കില്ലെന്ന് വിശ്വാസികള്‍ പോലിസിനെ അറിയിച്ചിരുന്നു.