കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബര്‍ക്കെതിരേ കാട്ടില്‍ അതിക്രമിച്ച് കയറിയതിന് കേസ്

Update: 2022-07-09 04:20 GMT

കൊല്ലം: വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയതിന് വീഡിയോ വ്‌ളോഗര്‍ക്കെതിരെ കേസ്. കാട്ടില്‍ കയറി കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് കേസ്. റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയാണ് കിളിമാനൂര്‍ സ്വദേശി അമല അനു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ചതിനു യൂടൂബര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂടൂബറെ കാട്ടാന ഓടിച്ചിരുന്നു. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.

വനത്തിനുള്ളിലെ വ്‌ലോഗ് ഷൂട്ട് ചെയ്തിരുന്നു. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ അമല അനു പകര്‍ത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടില്‍ അതിക്രമിച്ച് കയറിയതിനും, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വ്‌ലോഗര്‍ക്കെതിരെ കേസ്.

Tags:    

Similar News