മധ്യപ്രദേശില്‍ കമല്‍നാഥ് പണി തുടങ്ങി സെക്രട്ടേറിയറ്റില്‍ വന്ദേമാതരത്തിന് വിലക്ക്

Update: 2019-01-02 05:38 GMT

ഭോപ്പാല്‍: മധ്യപ്രദേശ് സെക്രട്ടേറിയറ്റില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വിലക്കി കമല്‍നാഥ് സര്‍ക്കാര്‍. മാസത്തിലെ ആദ്യ പ്രവൃത്തിദിനം വന്ദേമാതരം ചൊല്ലിക്കൊണ്ട് തുടങ്ങണമെന്ന മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മാസാരംഭത്തില്‍ സെക്രട്ടേറിയറ്റില്‍ ഇനിമുതല്‍ വന്ദേമാതരം ചൊല്ലി തുടങ്ങേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. അതേസമയം വന്ദേമാതരം വിലക്കിയതിനെതിരേ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. വന്ദേമാതരം കേവലം ദേശഭക്തിഗാനമല്ല, അത് ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള സമാനമാര്‍ഗമാണ്. കോണ്‍ഗ്രസ് തങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, വന്ദേമാതരം ചൊല്ലാത്തവര്‍ ദേശവിരുദ്ധരാണൊയെന്ന് മുഖ്യമന്ത്രി കമല്‍നാഥ് തിരിച്ചടിച്ചു. കഴിഞ്ഞമാസമാണ് പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബിജെപി സര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസ് മധ്യപ്രദേശ് തിരച്ചുപിടിച്ചത്. 

Tags:    

Similar News