കൊവിഡ് 19: നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

Update: 2020-04-30 11:18 GMT

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരെയും കുടുംബാഗങ്ങളെയും നിരീക്ഷണത്തിലേയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ചികില്‍സ തേടിയ സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഏഴ് ഡോക്ടര്‍മാരും 16 നഴ്‌സുമാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടുന്നു.

രോഗം ബാധിച്ച തമിഴ്‌നാട് സ്വദേശിയുടെ 11 കുടുംബാഗങ്ങളും അദ്ദേഹം ആദ്യം ചികിത്സ തേടിയ പാറശാല ആശുപത്രിയിലെ 29 പേരും നിരീക്ഷണത്തിലാണ്. നെയ്യാറ്റിന്‍കര സ്വദേശിയായ ആളിന്റെ കുടുംബത്തിലെ ഏഴ് പേരും നിരീക്ഷണത്തിലാണ്.

 രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.

Tags:    

Similar News