ഗള്‍ഫില്‍ നിന്നും നാളെ മുതല്‍ കേരളത്തിലേക്ക് 25 വിമാനങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികളെ കൊണ്ട് വരാനായി 25 വിമാനങ്ങള്‍ 7 ദിവസത്തിനകം സര്‍വ്വീസ് നടത്തും. മൊത്തം ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്നും 35 വിമാനങ്ങളായിരിക്കും ഈ കാലയളവില്‍ സര്‍വ്വീസ് നടത്തുക.
കബീര്‍ എടവണ്ണ
ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികളെ കൊണ്ട് വരാനായി 25 വിമാനങ്ങള്‍ 7 ദിവസത്തിനകം സര്‍വ്വീസ് നടത്തും. മൊത്തം ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്നും 35 വിമാനങ്ങളായിരിക്കും ഈ കാലയളവില്‍ സര്‍വ്വീസ് നടത്തുക. നാളെ ദുബയില്‍ നിന്നും കൊച്ചിയിലേക്കും അബുദബിയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വ്വീസ് നടത്തും. 17 ന് ദുബയില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും, മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കും അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കും പറക്കും. 18 ന് മസ്‌കത്തില്‍ നിന്നും ഹൈദരാബാദിലേക്കും ദുബയില്‍ നിന്ന് മംഗ്ലൂരുവിലേക്കും അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കും ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുമായിരിക്കും വിമാനം പറക്കുക. 19 ന് ദുബയില്‍ നിന്നും ഡല്‍ഹിയിലേക്കും ബഹ്‌റൈനില്‍ നിന്ന് ഹൈദരാബാദിലേക്കും കുവൈത്തില്‍ നിന്നും കണ്ണൂരിലേക്കും ദോഹയില്‍ നിന്നും കണ്ണൂരിലേക്കും വിമാനം പറക്കും. 20 ന് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കും ദുബയില്‍ നിന്നും കൊച്ചിയിലേക്കും മസ്‌കത്തില്‍ നിന്നും ബംഗ്ലൂരുവിലേക്കും കുവൈത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും സലാലയില്‍ നിന്നും കോഴിക്കോട്ടേക്കും ആയിരിക്കും സര്‍വ്വീസ്. 21 വ്യാഴാഴ്ച മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കും ഡല്‍ഹിയിലേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും ദുബയില്‍ നിന്നും തിരുവനന്തപുരത്തേക്കും ഒഴിപ്പിക്കല്‍ വിമാനം പറക്കും. 22 വെള്ളിയാഴ്ച ദുബയില്‍ നിന്നും ഹൈദരാബാദിലേക്കും കൊച്ചിയിലേക്കും ദോഹയില്‍ നിന്നും ബംഗ്ലൂരുവിലേക്കും ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കും മസ്‌കത്തില്‍ നിന്നും കണ്ണൂരിലേക്കും പറക്കും. 23 ശനിയാഴ്ച ദുബയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവന്തപുരത്തേക്കും മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്കും അബുദബിയില്‍ നിന്നും കണ്ണൂരിലേക്കും മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും സര്‍വ്വീസ് നടത്തും. ഓരോ വിമാനത്തിലും പരമാവധി 180 യാത്രക്കാരെ കൊണ്ട് പോകാന്‍ കഴിയുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ബോയിംഗ് ബി 737 വിമാനമാണ് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്. നാളെ ദുബയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് ഒരു മണിക്കായിരിക്കും പുറപ്പെടുക. അബുദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകിട്ട് 5 മണിക്കും ഇവിടെ നിന്നു തന്നെയുള്ള കോഴിക്കോട് വിമാനം വൈകിട്ട് 6 മണിക്കും പുറപ്പെടും.