ചൈനയില്‍ നിന്നും 324 യാത്രക്കാരുമായി എയര്‍ ഇന്ത്യ ഡല്‍ഹയിലേക്ക് തിരിച്ചു
കൊറോണ വൈറസ് ബാധിച്ച പ്രദേശമായ ചൈനയിലെ വുഹാനില്‍ നിന്നും 324 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ ജംബോ ബി 747 വിമാനം ഇന്ന് ഡല്‍ഹിയിലെത്തും.
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച പ്രദേശമായ ചൈനയിലെ വുഹാനില്‍ നിന്നും 324 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ ജംബോ ബി 747 വിമാനം ഇന്ന് ഡല്‍ഹിയിലെത്തും. വുഹാനില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടു വരാനായി എയര്‍ ഇന്ത്യ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ 5 ഡോക്ടര്‍മാരടക്കമുള്ള പാരാ മെഡിക്കല്‍ സംഘവും ഈ വിമാനത്തിലുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 1.17 നാണ് വിമാനം ഡല്‍ഹിയില്‍ നിന്നും ചൈനയിലേക്ക് പുറപ്പെട്ടിരുന്നത്. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ കേപ്റ്റന്‍ അമിതാബ് സിംഗിന്റെ നേതൃത്വത്തിലാണ് വിമാനം പുറപ്പെട്ടത്. ഈ വിമാനം പൂര്‍ണ്ണമായും സൗജന്യ സേവനമായിരിക്കും നടത്തുക. യാത്രക്കാര്‍ക്ക് വേണ്ടി അവരുടെ സീറ്റില്‍ ഭക്ഷണം പാക്കറ്റിലാക്കി വെക്കും ജീവനക്കാര്‍ യാത്രക്കാരുമായി സംസാരിക്കില്ല. എല്ലാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അതീവ സുരക്ഷയുള്ള മാസ്‌കും നല്‍കിയിട്ടുണ്ട്. ഡബിള്‍ ഡക്കര്‍ വിമാനമായ ഇതിന്റെ മുകളിലത്തെ സീറ്റുകള്‍ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും 5 കോക്ക് പിറ്റ് ജീവനക്കാരും 15 പരിചാരകരുമാണ് വിമാനത്തിലുള്ളത്. ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പൂര്‍ണ്ണമായി വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടായിരിക്കും വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കുക.