തൊഴിലാളികളെ ആദരിക്കാന്‍ ഏഴ് ഇന്ത്യന്‍ കലാകാരികളുടെ ചിത്ര പ്രദര്‍ശനം. മെയ് 5 മുതല്‍ ദേര ഐലന്റിലുള്ള സഹ്‌റ ആര്‍ട്ട് ഗാലറിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങ് ബിസിനസ്സ് ഗേറ്റ് മേധാവിയായ ലൈല റഹാല്‍ ഉല്‍ഘാടനം ചെയ്യും.

Update: 2022-04-29 20:29 GMT

തൊഴിലാളികളെ ആദരിച്ച് ഇന്ത്യന്‍ വനിതകളുടെ ചിത്ര പ്രദര്‍ശനം

ദുബയ്: തൊഴിലാളികളെ ആദരിക്കാന്‍ ഏഴ് ഇന്ത്യന്‍ കലാകാരികളുടെ ചിത്ര പ്രദര്‍ശനം. മെയ് 5 മുതല്‍ ദേര ഐലന്റിലുള്ള സഹ്‌റ ആര്‍ട്ട് ഗാലറിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങ് ബിസിനസ്സ് ഗേറ്റ് മേധാവിയായ ലൈല റഹാല്‍ ഉല്‍ഘാടനം ചെയ്യും. സല്യൂട്ട് എന്ന അര്‍ത്ഥം വരുന്ന 'അല്‍ തഹിയ്യ' എന്ന പേരിലാണ് ചിത്ര പ്രദര്‍ശനം. തൊഴില്‍ ഉപജീവനം എന്നതില്‍ ഉപരി ഒരു തപസ്യയാക്കി മാറ്റിയവരാണ് ഏതൊരു സമൂഹത്തേയും വികസനത്തിലേക്ക് നയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് ഈ മെയ് മാസത്തില്‍ തന്നെ അവരെ ആദരിച്ച് ചിത്ര പ്രദര്‍ശനം നടത്തുന്നതെന്ന് അല്‍ തഹിയ്യ ആര്‍ട്ട് ഡയറക്ടര്‍ ജാസ്മിന്‍ മുഹമ്മദ് റിസ്‌വി പറഞ്ഞു. ജാസ്മിന്‍ അടക്കം 4 പേര്‍ മലയാളികളാണ്. റൈസ മറിയം രാജന്‍, വര്‍ഷ സജു നായര്‍, ഡോ ദേവിശ്രീ, ബിന്ദു കൃഷ്ണന്‍ റോയ്, സബാ അനീസ് എന്നിവരാണ് മറ്റു കലാകാരികള്‍. കഷ്ടപ്പാടിലൂടെ അവര്‍ നേടുന്ന വിജയങ്ങളെല്ലാം തന്നെ കലാ സൃഷ്ടിയിലൂടെ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയാണ് ഈ പ്രദര്‍ശനം.

Similar News