അസം സര്‍ക്കാര്‍ ചൈനയില്‍ നിന്ന് നേരിട്ട് എത്തിച്ചത് 50,000 പിപിഇ കിറ്റുകള്‍
ഗുവാഹത്തി: വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും പിപിഇ കിറ്റുകള്‍ ലഭിക്കാന്‍ പെടാപാടു പെടുമ്പോള്‍ അസം സംസ്ഥാനത്തേക്കെത്തിച്ചത് 50,000 പിപിഇ കിറ്റുകള്‍. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വളരെ സുപ്രധാനമാണ് പിപിഇ കിറ്റുകളുടെ സ്ഥാനം. ഇന്ന് 8.15ന്റെ ബ്ലു ഡാര്‍ട്ടിന്റെ വിമാനത്തിലാണ് കിറ്റുകള്‍ ഗുവാഹത്തിയില്‍ എത്തിയത്. ചൈനയിലെ ഗുവാന്‍ഷൊ വിമാനത്താവളത്തില്‍ നിന്ന് പിപിഇ കിറ്റുകള്‍ എത്തിച്ചേര്‍ന്നത്. ചൈന പിപിഇ കിറ്റുകളുടെ ഏറ്റവും വലിയ ഉല്പാദകരാണ്.
അസം ആരോഗ്യമന്ത്രി ഹിമാന്ദ ബിശ്വാസ് ശര്‍മ വിമാനത്തെ വരവേറ്റു.
''ഇന്ത്യ സര്‍ക്കാരും മറ്റ് ലോകരാഷ്ട്രങ്ങളും ചൈനയില്‍ നിന്നാണ് കിറ്റ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്ന് കിറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് അസം. അമേരിക്കയും ചൈനയില്‍ നിന്നാണ് കിറ്റ് വാങ്ങുന്നത്'' ശര്‍മ്മ പറഞ്ഞു.
2 ലക്ഷം കിറ്റ് ശേഖരിക്കാനാണ് അസമിന്റെ പദ്ധതി. നിലവില്‍ അസമില്‍ 1 ലക്ഷം പിപിഇ കിറ്റുകളുണ്ട്. കൊവിഡ് പ്രശ്‌നം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് 10 പിപിഇ കിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.