കൊവിഡ് അനാഥരാക്കിയ 845 കുട്ടികള്‍ക്ക് പിഎം കെയര്‍ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍

Update: 2021-10-07 12:36 GMT

ന്യൂഡല്‍ഹി: കൊവിഡ് മൂലം അനാഥരായ 845 കുട്ടികള്‍ക്ക് ഇതുവരെ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍.

ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, 23 വയസ്സുവരെ ജീവിക്കാനുള്ള സാമ്പത്തിക സഹായം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ അനാഥരാവുന്ന കുട്ടികള്‍ക്ക് ലഭിക്കുക.

ഇത്തരത്തില്‍ അനാഥരാകുന്ന കുട്ടികള്‍ക്കുവേണ്ടി ഒരു പോര്‍ട്ടല്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 3,915 അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. അതില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ അനുമതി നല്‍കിയ 845 പേര്‍ക്കാണ് സഹായം നല്‍കിയത്.

ഗാപ്പ് ഫണ്ടിങ് വഴിയും 18 വയസ്സുവരെ സ്റ്റൈപ്പന്റായും 23 വയസ്സാകുമ്പോള്‍ 10 ലക്ഷം ലഭിക്കുന്ന തരത്തിലുമാണ് പദ്ധതി നടപ്പാക്കുക.

മെയ് 29, 2021 മുതലാണ് ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ എന്റോള്‍ ചെയ്യാന്‍ തുടങ്ങിയത്.  

Tags:    

Similar News