മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണം ഇല്ല: മുന്‍ ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ കോടതിയില്‍

ജെറ്റ് എയര്‍വേസ് അടച്ച് പൂട്ടിയതോടെ സ്വന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായെന്നും 33 പേജുള്ള ഹരജിയില്‍ ഇദ്ദേഹം വ്യക്തമാക്കി. മുന്‍ ഭാര്യക്ക് ചിലവിന് നല്‍കണം എന്ന് പറയുന്ന സിആര്‍പി സെക്ഷന്‍ 125 നിലവില്‍ തൊഴില്‍ രഹിതനായ തനിക്ക് അധിക ബാധ്യതയാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.

Update: 2019-09-07 15:00 GMT

ന്യൂഡല്‍ഹി: മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ സുപ്രിം കോടതിയില്‍. ജെറ്റ് എയര്‍വേസ് അടച്ച് പൂട്ടിയതോടെ സ്വന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായെന്നും 33 പേജുള്ള ഹരജിയില്‍ ഇദ്ദേഹം വ്യക്തമാക്കി. മുന്‍ ഭാര്യക്ക് ചിലവിന് നല്‍കണം എന്ന് പറയുന്ന സിആര്‍പി സെക്ഷന്‍ 125 നിലവില്‍ തൊഴില്‍ രഹിതനായ തനിക്ക് അധിക ബാധ്യതയാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഈ വകുപ്പ് ലിംഗസമത്വത്തിന് എതിരാണെന്നും ഇയാള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സില്‍ ഡിപ്ലോമക്കാരനായ താന്‍ ഇ്‌പ്പോള്‍ തൊഴില്‍രഹിതനാണെന്നും ഇംഗ്ലീഷ്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ബിരുദധാരിയായ മുന്‍ഭാര്യക്ക് ചെലിവിന് നല്‍കാന്‍ മാത്രം വരുമാാനം തനിക്കില്ലെന്നും സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം മുന്‍ഭാര്യ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും ഇയാള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News