മുംബൈയില്‍ പുതുതായി 1,015 കൊവിഡ് രോഗികള്‍; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 58 പേര്‍

Update: 2020-06-10 02:09 GMT

മുംബൈ: ഇന്ത്യയിലെ ഏറ്റവും ശക്തമായ വൈറസ് ആക്രമണം നേരിടുന്ന മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,015 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് 58 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ മുബൈയില്‍ 50,878 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മുംബൈയിലെ വിവിധ ആശുപത്രികളിലായി 26,178 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 1,758 പേര്‍ മരിച്ചു.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തുവിട്ട ആരോഗ്യബുള്ളറ്റിന്‍ നല്‍കുന്ന വിവരമനുസരിച്ച് 22,942 പേര്‍ രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇതുവരെ 90,000 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഇതില്‍ പകുതിയില്‍ കൂടുതലും മുംബൈയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,259 പേര്‍ക്കാണ് സംസ്ഥാനത്താകമാനം കൊവിഡ് പിടികൂടിയത്. മരിച്ചവരുടെ എണ്ണം 120. 

Tags:    

Similar News