ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളുടെ അംഗീകാരം
ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്‌സിന്‍ കുത്തിവച്ച വ്യക്തികള്‍ക്ക് രാജ്യാന്തരതലത്തില്‍ എവിടെയും യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: യാത്ര ആവശ്യങ്ങള്‍ക്കായി 108 രാജ്യങ്ങള്‍ ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്‌സിന്‍ കുത്തിവച്ച വ്യക്തികള്‍ക്ക് രാജ്യാന്തരതലത്തില്‍ എവിടെയും യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ലോകത്ത് എല്ലാ രാജ്യത്തും യാത്ര ചെയ്യാന്‍ കോവിഡ് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നും ഇന്ത്യയിലേക്ക് വരാനും എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതില്ലെന്ന് ഭാരതി പ്രവീണ്‍ പറഞ്ഞു
വാക്‌സിന്‍ നിര്‍ബന്ധമാക്കിയ 198 രാജ്യങ്ങളില്‍ 108 രാജ്യങ്ങളില്‍ ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതായി മന്ത്രി ലോക്‌സഭയെ അറിയിച്ചു.