തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

Update: 2022-07-18 09:17 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കാവുകിളാകത്ത് വീട്ടില്‍ രതീഷ്- ശുഭ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് (11) ആണ് മരിച്ചത്. പനിയെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നാലുദിവസമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ചെള്ളുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് അയിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കിളിമാനൂര്‍ ഗവ.എച്ച്എസ്എസ്സിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്. ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെത്തുടര്‍ന്ന് മരിച്ചിരുന്നു.

Tags:    

Similar News