നേപ്പാളില്‍ വാഹനാപകടം: ഇന്ത്യയില്‍ നിന്ന് മടങ്ങിയ 12 കുടിയേറ്റത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Update: 2020-06-01 08:19 GMT

കാഠ്മണ്ഡു: ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയ 12 കുടിയേറ്റത്തൊഴിലാളികള്‍ നേപ്പാളില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. നേപ്പാളിലെ തുരിയ വനപ്രദേശത്തിനടുത്ത് ബാന്‍കെ ജില്ലയില്‍ കിഴക്ക്-പടിഞ്ഞാറ് ഹൈവേയില്‍ ഞായറാഴ്ച പാതിരാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നേപ്പാളിലെ സല്യന്‍ ജില്ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ച് ജില്ലയില്‍ പണിക്കു പോയി മടങ്ങിയ കുടിയേറ്റത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ലഭിച്ച വിവരം. മരിച്ചവരെയും പരിക്കേറ്റവരെയും നേപ്പാള്‍ഗഞ്ച് സിറ്റിയിലെ ഭെറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിനെ മറികടക്കാന്‍ വേഗത വര്‍ധിപ്പിച്ചതിനിടയിലാണ് വാഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്.

പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്. 

Tags:    

Similar News