കൊവിഡ് 19: പൂനെ ഗുരുതരാവസ്ഥയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 127 കേസുകള്‍

Update: 2020-04-30 09:44 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 127 ആയി. അതോടെ ജില്ലയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 1,722ആയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഭഗ്‌വാന്‍ പവാര്‍ പറഞ്ഞു. പൂനെ കാഴിഞ്ഞാല്‍ മുംബൈയാണ് അപകടാവസ്ഥ നേരിടുന്ന മറ്റൊരു ജില്ല.

മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും ഗുരുതരമായി കൊവിഡ് വ്യാപനം നടന്ന സംസ്ഥാനം. മഹാരാഷ്ട്രയില്‍ മാത്രം 10,000 കൊവിഡ് രോഗികളുണ്ട്. ഇതുവരെ സംസ്ഥാനത്ത് 400 പേര്‍ മരിച്ചു.  

Tags:    

Similar News