കൊവിഡ് 19: കര്‍ണാടകയില്‍ ഇന്നലെ മരിച്ചത് 130 പേര്‍

Update: 2020-09-12 06:24 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 130 പേരെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. ഇന്നലെ സംസ്ഥാനത്ത് 9,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

കര്‍ണാടകയില്‍ ഇതുവരെ 4,40,411 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 98,326 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ 7,067 പേര്‍ മരിച്ചു.

ഇന്ത്യയില്‍ ഇന്നലെ മാത്രം 96,551 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1,209 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു.

Tags:    

Similar News