2020ല്‍ രാജ്യത്തുണ്ടായത് 13,000 ട്രെയിന്‍ അപകടങ്ങള്‍; പ്രതിദിനം 32 മരണങ്ങള്‍

Update: 2021-10-31 04:26 GMT

ന്യൂഡല്‍ഹി: 2020ല്‍ 13,000 ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്തുണ്ടായതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപോര്‍ട്ട്. ഇതില്‍ ആകെ 12,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രതിദിനം ശരാശരി 32 പേര്‍ക്കാണ് ട്രെയിന്‍ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അതില്‍ തന്നെ 70 ശതമാനം വരുന്ന 8,400 മരണങ്ങള്‍ ട്രെയിനില്‍ നിന്ന് വീണോ പാളം മുറിച്ചുകടക്കുമ്പോഴോ ഉണ്ടായവയാണ്.

കൊവിഡ് സാഹചര്യത്തില്‍ 45ശതമാനത്തോളം പാസഞ്ചര്‍ ട്രെയിനികള്‍ ഓടാതിരുന്ന കാലത്തെ കണക്കുകളാണ് ഇത്.

ട്രെയിന്‍ അപകടങ്ങളിലും മരണത്തിലും മുന്നില്‍ മഹാരാഷ്ട്രയാണ്. തൊട്ടുപിന്നില്‍ യുപിയും.

ട്രെയില്‍ കൂട്ടിയിടിയില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. ബീഹാറും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളാണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ ട്രെയിന്‍ അപകടങ്ങള്‍ കുറവായിരുന്നു. 2019ല്‍ 27,987 ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ അത് 13,018 ആയി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം 11,986 യാത്രക്കാര്‍ കൊല്ലപ്പെടുകയും 11,127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങളില്‍ 20ശതമാനവും മഹാരാഷ്ട്രയിലായിരുന്നു. യുപിയില്‍ അത് 12 ശതമാനമാണ്. ആകെ മരണങ്ങളില്‍ 16 ശതമാനം മഹാരാഷ്ട്രയിലായിരുന്നു, 1,922 പേര്‍. യുപിയില്‍ 1,558 പേര്‍ മരിച്ചു. ആകെ മരണങ്ങളുടെ 13 ശതമാനമാണ് ഇത്.

ആകെ അപകടങ്ങളുടെ 70 ശതമാനവും ട്രെയിനിന്ന് വീണതോ പാളം മുറിച്ച് കടക്കുമ്പോഴോ ആയിരുന്നു. 8,400 പേരാണ് ഇങ്ങനെ മരിച്ചത്.

2020ലെ 13,018 ട്രെയിന്‍ അപകടങ്ങളില്‍ 12,440 എണ്ണം ലോക്കോ പൈലറ്റിന്റെ അശ്രദ്ധ മൂലമായിരുന്നു. സിഗ്നര്‍മാന്റെ തെറ്റുകളും യന്ത്രത്തകരാറുകളും പാലം ഇടിഞ്ഞും അപകടങ്ങളുണ്ടായിട്ടുണ്ട്. 

Tags:    

Similar News