ഭുവനേശ്വര്‍: കൊവിഡ് രോഗവ്യാപനം ഏറെക്കുറെ പിടിച്ചുനിര്‍ത്തിയ ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 138 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
''ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,994ആയി. ആകെ ടെസ്റ്റുകളുടെ എണ്ണം 1,79,415ആണ്''- ആരോഗ്യ വകുപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ഒഡീഷയില്‍ ഇതുവരെ 1,849 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിലുള്ള രോഗികളുടെ എണ്ണം 1,089.
ആദ്യഘട്ടത്തില്‍ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായിരുന്നു ഒഡീഷ. പിന്നീട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വരാന്‍ തുടങ്ങിയതോടെയാണ് രോഗവ്യാപനം വര്‍ധിച്ചത്.