പുത്തന്‍ചിറയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്

Update: 2020-09-25 14:15 GMT

മാളഃ പുത്തന്‍ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 106 പേരില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് ഒന്‍പതില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ക്കും (40 വയസ്സുള്ള പുരുഷന്‍, 59 വയസ്സുള്ള സ്ത്രീ, 14 വയസ്സുള്ള ആണ്‍കുട്ടി) 65, 49, 67 വീതം വയസ്സുള്ള പുരുഷന്‍മാര്‍ അടക്കം ആറ് പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കൊവിസ് പോസിറ്റിവായി.

ഇവരെ ആശുപത്രി ഐസോലെഷനില്‍ പ്രവേശിപ്പിക്കും. വാര്‍ഡ് 10ല്‍ ഒരു വീട്ടിലെ 63 വയസ്സുള്ള പുരുഷന്‍, 55 വയസുള്ള സ്ത്രീ അടക്കം രണ്ട് പേര്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവായി. ഇവരേയും ആശുപത്രിയിലേക്ക് വിടും.

വാര്‍ഡ് 14ല്‍ ഒരു വീട്ടിലെ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഹോം ഐസോലെഷനില്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ നിര്‍ത്തും. വാര്‍ഡ് 13ല്‍ കഴിഞ്ഞ ദിവസം പോസ്സിറ്റീവായ വീട്ടിലെ 18 വയസ്സുള്ള ആണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടില്‍ തന്നെ തുടര്‍ന്നും നിരീക്ഷണത്തില്‍ ഇരിക്കും.

വാര്‍ഡ് ഏഴില്‍ 38 വയസ്സുള്ള പുരുഷന്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായി. ഇദ്ദേഹം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കും. വാര്‍ഡ് ഒന്നില്‍ 32 വയസ്സുള്ള പുരുഷന്‍ ഇന്നലെ പോസിറ്റീവായി.

Similar News