ഭോപ്പാല്‍: മധ്യപ്രേദശില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,478 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ മരിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 1,48,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 14,932 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 1,30,721 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്ത് ഇതുവരെ 2,645 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
അതിനിടയില്‍ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 66,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,20,539 ആയി. അതില്‍ 8,61,853 പേര്‍ സജീവ രോഗികളാണ് 61,49,536 പേര്‍ രോഗമുക്തരായി. 1,09,150 പേര്‍ മരിച്ചു.