ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ 1,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ 50,826 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് 11,052 പേരാണ് വിവിധ ആശുത്രികളിലായി ചികില്‍സയിലുള്ളത്. 39,327 പേരുടെ രോഗം ഭേദമായി. 447 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.
സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.88 ശതമാനവും രോഗമുക്തി നിരക്ക് 77 ശതമാനവുമാണ്.
അടുത്ത 4 മാസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമാണെന്ന് തെലങ്കാന പൊതുജനാരോഗ്യ, കുടുംബക്ഷേമ ഡയറക്ടര്‍ ഡോ. ശ്രീനിവാസ റാവു പറഞ്ഞു. ഗ്രാമീണ മേഖലയില്‍ രോഗലക്ഷണമുള്ള രോഗികള്‍ക്കുമാത്രമായി ചികില്‍സ പരിമിതപ്പെടുത്തിയിരിക്കുകയാണ്. രോഗലക്ഷണമില്ലാത്തതും ചെറിയ ലക്ഷണമുള്ളതുമായ രോഗികള്‍ക്ക് അടിസ്ഥാന ചികില്‍സ മാത്രമാണ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റും ഹൈദരാബാദില്‍ എത്തിച്ചേരുന്നവര്‍ ഗ്രാമീണമേഖലയിലേക്ക് രോഗബാധ പടര്‍ത്തുകയാണ്. ഇക്കാര്യത്തില്‍ മുന്‍കരുതലുകള്‍ എടുക്കണം. അടുത്ത നാല് അഞ്ച് മാസം സംസ്ഥാനത്ത് നിര്‍ണായകമാണ്- റാവു പറഞ്ഞു.