രാജസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ 1,669 കൊവിഡ് രോഗികള്‍

Update: 2020-09-13 00:34 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ 1,669 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,00,705 ആയി.

സംസ്ഥാനത്ത് ഇതുവരെ 1,221 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 82,902 പേര്‍ രോഗമുക്തരായി. 16,582 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.

ഇതിനിടയില്‍ ഇന്ത്യയില്‍ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 46,59,984 ആയിട്ടുണ്ട്. അതില്‍ 9,58,316 പേര്‍ സജീവ രോഗികളാണ്. 36,24,196 പേര്‍ രോഗമുക്തരായി. 77,472 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

Tags:    

Similar News