ഇടുക്കി: ഇടുക്കി ജില്ലയില്‍ നാല് താലൂക്കുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 42 കുടുംബങ്ങളില്‍ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇടുക്കി താലൂക്കില്‍ ഉപ്പുതോട് വില്ലേജിലെ കരിക്കിന്‍മേട് ഗവ. എല്‍.പി.സ്‌കൂളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളില്‍ നിന്നായി എട്ട് പേരെ മാറ്റി. വാത്തിക്കുടി വില്ലേജില്‍ നിന്നും പാരിഷ്ഹാളിലെ ക്യാമ്പിലേക്ക് 19 കുടുംബങ്ങളില്‍ നിന്നായി 64 പേരെ മാറ്റി. ഉടുമ്പന്‍ചോല താലൂക്ക് ആനവിലാസം വില്ലേജിലെ കരിങ്കുന്നം ഗവ: എല്‍ പി സ്‌കൂളിലേക്ക്ആറ് കുടുംബങ്ങില്‍ നിന്നായി 27 പേരെ മാറ്റി താമസിപ്പിച്ചു. തൊടുപുഴ താലൂക്ക് അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തില്‍ നിന്നായി രണ്ട് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക് മൂന്നാര്‍ വില്ലേജില്‍ നിന്നും ശിക്ഷക്സദന്‍ ക്യാമ്പിലേക്ക് അഞ്ച് കുടുംബങ്ങളില്‍ നിന്നായി 20 പേരെ മാറ്റി. പീരുമേട് താലൂക്കിലെ വാഗമണ്‍ വില്ലേജില്‍ നിന്നും സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ കാപ്പിപ്പതാല്‍ ക്യാമ്പിലേക്ക് ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 25 പേരെ മാറ്റി.