ഇടുക്കി: ജില്ലയിലെ മുരിക്കാശ്ശേരിയില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പോലിസിലും പരാതി നല്‍കുകയായിരുന്നു.
സ്ഥിരമായി സ്കൂളില്‍ പോവാതിരുന്നതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിവന്നപ്പോള്‍ പനിയാണെന്നായിരുന്നു പെണ്‍കുട്ടി അറിയിച്ചത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോവുകയും പരിശോധന നടത്തുകയും ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് സമീപവാസിയായ 19കാരനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.