ഏഴ് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

Update: 2023-07-20 08:44 GMT
ഏഴ് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

പരപ്പനങ്ങാടി: ഏഴ് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 47കാരനെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി കടക്കാട്ടുപാറ കെകെഎം ക്വാര്‍ട്ടേഴ്‌സില്‍ വാലശ്ശേരിപ്പറമ്പില്‍ ഹൗസില്‍ ഷാജി നായറെ(47)യാണ് 20 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയടയ്ക്കാനും പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജ് എ ഫാത്തിമാ ബീവി ഉത്തരവിട്ടു. 2019 ഫെബ്രുവരി 23്‌നാണ് കേസിനാസ്പദമായ സംഭവം. ദലിത് സമുദായത്തില്‍പെട്ട ഏഴുവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി തേഞ്ഞിപ്പാലം ചെനക്കലങ്ങാടിയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിന്റെ ഹാളില്‍ വച്ച് ലൈംഗികമായി പീഢിപ്പിച്ചെന്നാണ് തേഞ്ഞിപ്പലം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്. തേഞ്ഞിപ്പലം പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിനു തോമസാണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈഎസ്പിയായിരുന്ന ജലീല്‍ തോട്ടത്തിലാണ്

    കേസില്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന്‍ ഭാഗം 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമാ മാലിക് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ സ്വപ്നാ രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Tags:    

Similar News