മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 190 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പോലിസ് സേനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,879 ആയി.
നിലവില്‍ പോലിസ് സേനയില്‍ 2,758 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 20,871 പേരുടെ രോഗം ഭേദമായി.
24 മണിക്കൂറിനുളളില്‍ 2 പോലിസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ആകെ 250 പേര്‍ മരിക്കുകയും ചെയ്തു.
കൊവിഡുമായി ബന്ധപ്പെട്ട പോലിസ് നടപടികള്‍ക്കിടയില്‍ മഹാരാഷ്ട്ര പോലിസ് നല്‍കുന്ന കണക്കനുസരിച്ച് 369 പോലിസുകാര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. 78 ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ക്വാറന്റീന്‍ പ്രോട്ടോകോള്‍ ലംഘിച്ചവരുടെ എണ്ണം 915 ആണ്. 39,004 പേരെ അറസ്റ്റ് ചെയ്തു. 96,532 വണ്ടികള്‍ പിടിച്ചെടുത്തു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ സജീവ കേസുകള്‍ 2,61,313ഉം രോഗമുക്തര്‍ 11,17,720ഉം മരണം 37,480ഉം ആണ്.