1992ലെ ബോസ്‌നിയന്‍ കൂട്ടക്കൊല: 9 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരെ കൂടാതെ, കാനഡയില്‍ താമസിക്കുന്ന ഒരാളുള്‍പ്പടെ മറ്റു രണ്ടുപേര്‍ കൂടി പ്രതികളാണ്.

Update: 2020-09-19 10:24 GMT

സരായെവോ: 1992ലെ ബോസ്‌നിയന്‍ മുസ്‌ലിം വംശഹത്യയില്‍ 44 പേരെ കൂട്ടക്കൊല ചെയ്തതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 9 പേരെ അറസ്റ്റ് ചെയ്തതായി ബോസ്‌നിയ ഹെര്‍സഗോവിനയിലെ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. അറസ്റ്റിലായവരെ കൂടാതെ, കാനഡയില്‍ താമസിക്കുന്ന ഒരാളുള്‍പ്പടെ മറ്റു രണ്ടുപേര്‍ കൂടി പ്രതികളാണ്. ബോസ്‌നിയന്‍ മുന്‍ ജനറലായിരുന്ന ക്രിസ്റ്റിക്ക് അന്താരാഷ്്ട്ര ട്രിബ്യൂണല്‍ യുദ്ധക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പോളണ്ടില്‍ തടവിലാണ്.

കൊലചെയ്യപ്പെട്ട 44 ബോസ്‌നിയന്‍ മുസ്ലിംകള്‍ സോകോലക് മുനിസിപ്പാലിറ്റിയിലെ നോവോസോസി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. 14 നും 82 നും ഇടയില്‍ പ്രായമുള്ള ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്രാമത്തിലെ പള്ളി നശിപ്പിക്കുകയും അവശിഷ്ടങ്ങള്‍ മൃതദേഹങ്ങള്‍ക്ക് മുകളില്‍ എറിയുകയും ചെയ്തു.

ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്കു നേരെ സെര്‍ബുകള്‍ നടത്തിയ വംശഹത്യ സംബന്ധിച്ച യുദ്ധക്കുറ്റങ്ങളില്‍ ഏറിയ പങ്കും അന്താരാഷ്ട്ര കോടതി ഇനിയും വിചാരണക്കെടുത്തിട്ടില്ല. 4,500 ലധികം പ്രതികളുള്ള 600 ലധികം പരിഹരിക്കപ്പെടാത്ത കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. 

Tags:    

Similar News