കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്നു രണ്ടുമരണം, ആറു പേരെ രക്ഷപ്പെടുത്തി

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടു പേര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള നിലവിളി കേട്ടതായും അവശിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നീക്കംചെയ്തുകൊണ്ടിരിക്കുകയാണെന്നും പോലിസ് ഓഫിസറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

Update: 2020-09-07 03:47 GMT

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഇരുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകര്‍ന്നു വീണു രണ്ടു പേര്‍ മരിച്ചു. ആറു പേരെ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടു പേര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള നിലവിളി കേട്ടതായും അവശിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നീക്കംചെയ്തുകൊണ്ടിരിക്കുകയാണെന്നും പോലിസ് ഓഫിസറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഞായറാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിന്റെ വലിയൊരുഭാഗം ഇതിനോട് ചേര്‍ന്നുള്ള വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു. ജില്ലാ കലക്ടര്‍ കെ രാജമണിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Tags:    

Similar News