കൊല്ലത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു
കൊല്ലം: ചവറയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ചവറയിലെ സരിത ജങ്ഷന് സമീപമാണ് സംഭവം. പന്‍മന സ്വദേശി നിസാര്‍ ആണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് തട്ട് ഇളക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കോണ്‍ക്രീറ്റിനടിയില്‍ നിസാറും മറ്റൊരു തൊഴിലാളിയും കുടുങ്ങിയ നിലയിലായിരുന്നു. അഗ്‌നിശമനസേനയും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.