രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. അജ്മേര്‍ ജില്ലയിലെ കെക്രിയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.
കെട്ടിടം തകരുന്ന സമയത്ത് തൊഴിലാളികളെല്ലാം ജോലിചെയ്തുവരികയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.