മഹാരാഷ്ട്ര ജയിലുകളില്‍ 2,061 തടവുകാര്‍ക്ക് കൊവിഡ്; രോഗബാധിതരില്‍ 421 ജയില്‍ ജീവനക്കാരും

Update: 2020-09-24 01:52 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 2,061 തടവുകാര്‍ക്ക് കൊവിഡ് ബാധിച്ചതായി സംസ്ഥാന ജയില്‍ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ 421 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ ആറ് തടവുകാരും അഞ്ച് ജീവനക്കാരും കൊവിഡ് ബാധിച്ച് മരിച്ചു. പൂനെ യെര്‍വാദ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായത്. അവിടെ മാത്രം 261 തടവുകാര്‍ക്കും 43 ജീവനക്കാര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.

അതിനിടയില്‍ ജയിലുകളിലെ 1,761 തടവുകാരും 372 ജീവനക്കാരും രോഗം ഭേദമായി ആശപുത്രി വിട്ടു. 

രോഗവ്യാപനം മുന്നില്‍ കണ്ട് ജയില്‍ വകുപ്പ് 14,597 അന്തേവാസികളുടെയും 2,543 ജീവനക്കാരുടെയും കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്ക് സ്ഥിരീകരിച്ചു. 479 പേര്‍ മരിക്കുകയും ചെയ്തു.

Tags:    

Similar News