ഹരിയാനയില്‍ 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Update: 2020-05-26 01:48 GMT

ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ ഇന്നലെ രാത്രി വരെ 21 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഹരിയാനയില്‍ കൊവിഡ് ബാധയുണ്ടായവരുടെ എണ്ണം 1,213 ആയി.

സംസ്ഥാനത്ത് ഇതുവരെ 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 802 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 66.12 ശതമാനാണ്. മരണനിരക്ക് 1.32 ശതമാനവും.

ഹരിയാനയില്‍ ഇതുവരെ 99,987 സാംപിളുകള്‍ ശേഖരിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു. പരിശോധനാ നിരക്ക് 10 ലക്ഷത്തിന് 3,944.

ചണ്ഡീഗഡിലും ഗുരുഗ്രാമിലുമാണ് ഹരിയാനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. 

Tags:    

Similar News