കൊവിഡ് 19: ഡല്‍ഹിയില്‍ 24 മണിക്കൂറിനുളളില്‍ രോഗം ബാധിച്ചത് 2,224 പേര്‍ക്ക്, ആകെ രോഗികള്‍ 41,182

Update: 2020-06-14 19:22 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ചത് 2,224 പേര്‍ക്ക്. ഇതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41,182 ആയി.

ആകെ 24,032 പേരാണ് രോഗബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 15,823 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ ഡല്‍ഹിയില്‍ 1,327 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്ന് മാത്രം 878 പേര്‍ രോഗമുക്തരായി.

ഡല്‍ഹിയില്‍ ഇതുവരെ 2,90,592 സാംപിളുകള്‍ പരിശോധിച്ചിട്ടുണ്ട്. 

Tags:    

Similar News