പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ 239 തടവുകാര്‍ക്ക് കൊവിഡ് പോസിറ്റീവ്
കഴിഞ്ഞ മൂന്ന് ദിവസമായി ജയിലിലുണ്ടായിരുന്ന 961 പേരെ പരിശോധിച്ചപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നു. ജയിലിലെ 239 തടവുകാര്‍ക്ക് ഇതിനകം കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധയേറ്റ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി ജയിലിലുണ്ടായിരുന്ന 961 പേരെ പരിശോധിച്ചപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, ജയിലില്‍ കൊവിഡ് വ്യാപനം ഉണ്ടായത് എങ്ങനെയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല.
ഗുരുതര രോഗബാധയുള്ളവരെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൂജപ്പുരയിലെ ഇത്രയും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍് ജയില്‍ വകുപ്പ് നിര്‍ദേശം നല്‍കി. ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും.