കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ അടക്കം 24 പേര്‍ ക്വാറന്റൈനില്‍

സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

Update: 2020-07-20 04:16 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം 24 പേര്‍ ക്വാറന്റൈനില്‍. ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ പോയത്.

ഡോക്ടര്‍മാര്‍ക്ക് പുറമേ 16 സീനിയര്‍ നഴ്‌സുമാര്‍, ഒരു നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരും നിരീക്ഷണത്തില്‍ പോയി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ക്വാറന്റൈനിലിരിക്കെ ഇവര്‍ക്ക് ഭക്ഷണം നല്‍കിയ രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് അധികൃതര്‍ ആരംഭിച്ചു.




Tags:    

Similar News