അസമില്‍ 24 മണിക്കൂറിനുള്ളില്‍ 2,579 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-09-09 01:52 GMT

ഗുവാഹത്തി: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,579 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അസം ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,30,829 ആയി.

സംസ്ഥാനത്ത് ഇതുവരെ 99,073 രോഗമുക്തരാണ് ഉള്ളത്. 378 പേര്‍ മരിച്ചു. വിവിധ ആശുപത്രികളിലായി 31,369 പേര്‍ ചികില്‍സയില്‍ കഴിയുന്നുവെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ 42,80,423 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 75,809 പേര്‍ക്ക് രോഗബാധയുണ്ടായി. 

Tags:    

Similar News