രാജ്യത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത് 2,796 കൊവിഡ് മരണങ്ങള്‍; വര്‍ധന നേരത്തെ റിപോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ കണക്കിലെടുത്തതിന്റെ ഭാഗമെന്ന് സൂചന

Update: 2021-12-05 07:22 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ മരണം 2,796 ആയി ഉയര്‍ന്നു. ജൂലൈ 2020നു ശേഷമുണ്ടാകുന്ന ഉയര്‍ന്ന എണ്ണമാണ് ഇത്. നേരത്തെ കണക്കിലെടുക്കാത്ത മരണങ്ങള്‍ ഇന്നത്തെ കണക്കില്‍ വന്നതാണ് എണ്ണക്കൂടലിനു കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നത്തോടെ രാജ്യത്തെ ആകെ മരണം 4,73,326 ആയി. ശനിയാഴ്ച മാത്രം 391 പേര്‍ മരിച്ചിരുന്നു .

ജൂലൈ 21ന് രാജ്യത്തെ മരണങ്ങളുടെ എണ്ണം 3,998 ആയിരുന്നു. മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് മരണനിരക്ക് ക്രമപ്പെടുത്തിയതിനെത്തുടര്‍ന്നതായിരുന്നു  വര്‍ധന.

ഇന്നത്തെ 2,796 മരണങ്ങളില്‍ 2,426ഉം കണക്ക് ശരിയാക്കിയപ്പോഴാണ് വര്‍ധിച്ചത്. കേരളത്തില്‍ മാത്രം ഇതിന്റെ ഭാഗമായി 263 മരണങ്ങള്‍ പുതുതായി റിപോര്‍ട്ട് ചെയ്തു. കേരളത്തില്‍ മരണ നിരക്ക് കൂടിവരുന്നതായും കണക്കുകള്‍ പറയുന്നു.

മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്, 1,41,163 പേര്‍. രാജ്യത്തെ ആകെ മരണങ്ങള്‍ 4,73,326. കേരളത്തില്‍ മാത്രം 41,439 പേര്‍.

70 ശതമാനം രോഗവും അനുബന്ധ രോഗങ്ങളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 8,895 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധ 3,46,33,255.

Tags:    

Similar News