യുപിയില്‍ കൊവിഡ് വ്യാപനം കുറയുന്നു: സജീവ രോഗികളില്ലാത്ത ജില്ലകള്‍ 28, പുതിയ കൊവിഡ് രോഗിയില്ലാത്ത ജില്ലകള്‍ 64
ലഖ്‌നോ: യുപിയില്‍ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ക്കുപോലും കൊവിഡ് സ്ഥിരീകരിക്കാത്ത 64 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. 28 ജില്ലകളില്‍ ഒരു രോഗിപോലുമില്ല. കൊവിഡ് അവലോകന യോഗത്തില്‍ യോഗി ആദിത്യനാഥാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
സംസ്ഥാനത്ത് 18 ഡിവിഷനുകളിലായി 75 ജില്ലകളാണ് ഉള്ളത്.
24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്താകമാനം 227 സജീവ രോഗികളാണ് ഉള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.01 ശതമാനം. രോഗമുക്തി നിരക്ക് 98.7ശതമാനം. ചെറിയൊരു സൂക്ഷ്മതക്കുറവ് രോഗബാധയില്‍ വലിയ മാറ്റത്തിനിടയാക്കുമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനത്ത് ഇതുവരെ 7.75 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ഡോസ് ലഭിച്ചവരുടെ എണ്ണം 1.27 കോടി.