പൂനെ: കൊവിഡ് 19 ബാധിച്ച് പൂനെയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ 11 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് ജില്ല ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൂനെയില്‍ മാത്രം ഇതുവരെ 118 പേര്‍ മരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് മെയ്‌ശേഖര്‍ അറിയിച്ചു.
''99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2202 ആയി. 553 പേര്‍ ആശുപത്രി വിട്ടു''- ജില്ലാ ഭരണകൂടം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.