കൊവിഡ്19: മഹാരാഷ്ട്രയില്‍ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 338
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 338ആയെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്ന് രോഗം ബാധിച്ച രണ്ട് പേര്‍ പൂനയില്‍ നിന്നും മൂന്നാമന്‍ ബുല്‍ധാനയില്‍ നിന്നുമാണ്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
ഇന്ത്യയിലിന്ന് ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 1834 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41 പേര്‍ മരിച്ചു.