മുത്തങ്ങയില്‍ 30 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ഇവ കടത്തിയ രാജസ്ഥാന്‍ സ്വദേശിയായ ലാല്‍ സിങ്ങ് (44) നെതിരേ കോട്പാ ആക്ട് പ്രകാരം കേസെടുത്തു.

Update: 2020-01-07 12:03 GMT

കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കര്‍ണാടക ബസ്സില്‍ കടത്തുകയായിരുന്ന 30 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പുകയില ഉല്‍പ്പന്നങ്ങള്‍ പാര്‍സല്‍ കെട്ടുകളിലും ബാഗുകളിലുമാണ് സൂക്ഷിച്ചിരുന്നത്. ഇവ കടത്തിയ രാജസ്ഥാന്‍ സ്വദേശിയായ ലാല്‍ സിങ്ങ് (44) നെതിരേ കോട്പാ ആക്ട് പ്രകാരം കേസെടുത്തു.പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം കെ സുനില്‍, മുഹമ്മദ് അബ്ദുല്‍ സലീം, പ്രിവന്റീവ് ഓഫിസര്‍മാരായ ഗോപി, ഷാജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രജിത്, ജോഷി തുമ്പാനം പങ്കെടുത്തു.




Tags:    

Similar News