തൃശൂരില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

Update: 2020-08-21 12:24 GMT

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. മൂന്നുപീടിക തെക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഇന്നു രാവിലെ 10ഓടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് കവര്‍ച്ചാവിവരം ആദ്യം അറിഞ്ഞത്. സലീമും ഒരു ജീവനക്കാരനുമാണ് ജ്വല്ലറിയില്‍ ഉണ്ടാവാറുള്ളത്. വ്യാഴാഴ്ച രാത്രി 9നു ജ്വല്ലറി അടച്ച് ഇരുവരും പോയതായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിക്കുള്ളില്‍ മുളക് പൊടി വിതറിയ നിലയിലാണ്. ഇരിങ്ങാലക്കുട ഡി വൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

3.5 kg gold stolen in jewellery shop at Thrissur


Tags:    

Similar News