36,615 കോടിയുടെ വായ്പാതട്ടിപ്പ്: ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്റെ 15 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന

Update: 2022-06-22 12:32 GMT

മുംബൈ: ബാങ്ക് വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്റെ 15 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. ഫിനാന്‍സ് കോര്‍പറേഷന്റെ ഡയറക്ടറുടെയും മുന്‍ ഡയറക്ടറുടെയും വീടുകളില്‍ പരിശോധന നടന്നിട്ടുണ്ട്. 36,615 കോടിയുടേതാണ് തട്ടിപ്പ്.

ഡിഎച്ച്എഫ്എല്ലിന്റെ കപില്‍ വാധവന്‍, മുന്‍ എംഡി ധീരജ് വാധവന്‍, ഡയറക്ടര്‍ സുധാകര്‍ ഷെട്ടി എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തി യൂനിയന്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ തട്ടിപ്പിനിരയാക്കിയെന്നാണ് ആരോപണം.

വാധവനും മറ്റുള്ളവരും ചേര്‍ന്ന് 42,871.42 കോടിയുടെ വായ്പ അനുവദിച്ച് കോടികള്‍ തട്ടിയെടുത്തെന്നും ഡിഎച്ച്എഫ്എല്ലിന്റെ രേഖകളില്‍ തിരിമറി ചെയ്‌തെന്നും ആരോപണമുണ്ട്. 36,615.00 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അഴിമതി നിരോധന നിയമത്തിന്റെ ഐപിസി 120 ബി, അനുച്ഛേദം 13(2) അനുസരിച്ചാണ് കേസെടുത്തിട്ടുളളത്.

ഡിഎച്ച്എഫ്എല്‍, സിഎംഡി വാധവന്‍, എംഡി ധീരജ് രാജേഷ്‌കുറാര്‍ വാധവന്‍, ഇപ്പോഴത്തെ ഡയറക്ടര്‍ സുധാകര്‍ ഷെട്ടി, അമ്മറില്ലിസ് റിയല്‍ട്ടേഴ്‌സ്, ഗുല്‍മാര്‍ഗ് റിയല്‍ട്ടേഴ്‌സ്, സകൈലാര്‍ക് ബിള്‍ഡ് കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ദര്‍ശന്‍ ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സിഗിഷ്യ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ക്രിയേറ്റേഴ്‌സ് ബിള്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടൗണ്‍ഷഇപ് ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും, ഷിഷിര്‍ റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ്, സണ്‍ബ്ലിങ്ക് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നി സ്ഥാപനങ്ങളും ചില ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Similar News