അമരാവതി: ആന്ധ്ര പ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 3,986 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 7,83,132 ആയി.
''ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 3,986 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 7,83,132 ആയി. സജീവ കേസുകള്‍ നിലവില്‍ 36,474 ആണ്. 7,40,229 പേര്‍ രോഗമുക്തരായി. 6,429 പേര്‍ക്ക് ജീവഹാനിയുണ്ടായി- സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം 61,871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74,94,552 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1,033 പേര്‍ മരിക്കുകയും ചെയ്തു.
രാജ്യത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 7,83,311 സജീവ രോഗികളാണ് ഉള്ളത്. 65,97,210 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ മരണം 1,14,031.