കാലിഫോര്‍ണിയയില്‍ ഒരു കൈക്കുഞ്ഞിനെയടക്കം 4 ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി
കാലിഫോര്‍ണിയ: യുഎസ്സിലെ കാലിഫോര്‍ണിയയില്‍ നാല്് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി. ഒരു കൈക്കുഞ്ഞും മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ട്. കാലിഫോര്‍ണിയയിലെ മെര്‍സ്ഡിലാണ് സംഭവം.
36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്‌ലീന്‍ കൗര്‍, അവരുടെ എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് അരൂഹി ധേരി, 39 കാരനായ അമന്‍ദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് അറിയിച്ചു.
പ്രതി ആയുധധാരിയും അപകടകാരിയുമാണെന്നാണ് പോലിസ് വിശേഷിപ്പിച്ചത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നാല് പേരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊണ്ടുപോയതാണെന്ന് അധികൃതര്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരികളും റെസ്‌റ്റോറന്റുകളും ഉള്ള ഒരു റോഡാണ്. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.
സംശയാസ്പദമായ സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2019ല്‍, യുഎസിലെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമ തുഷാര്‍ ആത്രെയെ തന്റെ കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇയാളെ കാമുകിയുടെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.