തമിഴ്‌നാട്ടില്‍ 40കാരിയെ ക്ഷേത്രത്തില്‍വച്ച് ബലാത്സംഗം ചെയ്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ 40കാരിയായ വിധവയെ ക്ഷേത്രത്തില്‍വച്ച് ബലാത്സംഗം ചെയ്തു. നാഗപട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് ഇവരെ രണ്ട് പേര്‍ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്തത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. സ്ത്രീയെ നാഗപ്പട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പോലീസ് അറിയിച്ചു.