5 കോടി രൂപ വില വരുന്ന കാറില്‍ യുഎഇയുടെ ചരിത്രം ആലേഖനം ചെയ്ത് ദേശീയ ദിനം ആഘോഷിച്ച് മലയാളി യുവാവ്
ദുബയ്: യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇയുടെ ചരിത്രം ആലേഖനം ചെയ്ത ലംബോര്‍ഗിനി ഉറുസുമായി അല്‍ മാനിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെഫീക്ക് റഹ്മാന്‍. കോടി രൂപക്ക് തുല്യമായ 25 ലക്ഷം ദിര്‍ഹം വിലവരുന്ന ഏറ്റവും പുതിയ മോഡല്‍ ആഡംബര കാര്‍ അലങ്കരിച്ചാണ് ഷെഫീക്ക് യുഎഇ ദിനം ആഘോഷിച്ചത്. ഇലക്ട്രോ പ്ലെയിറ്റഡ് സ്വര്‍ണ്ണ ഫോയിലില്‍ എക്‌സ്‌പോയുടെ ലോഗോ പതിച്ച് കൊണ്ടാണ് ഇതിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. നീണ്ട പത്ത് വര്‍ഷത്തോളമായി യുഎഇ നാഷണല്‍ ഡേ യുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെഫീക്ക് അബ്ദുറഹിമാന്റെ സാന്നിധ്യമുണ്ട്.
മത്സര രംഗത്തുണ്ടായിരുന്ന മിക്കവാറും എല്ലാ വര്‍ഷങ്ങളിലും പോലീസിന്റെ മികച്ച കാര്‍ അലങ്കാരങ്ങള്‍ക്കുള്ള വിജയ പത്രങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നത് ഷഫീഖ് റഹ്മാനാണ്. പെറ്റമ്മയെ പോലെ തന്നെയാണ് ഷെഫീക്ക് റഹ്മാന് യുഎഇ എന്ന പോറ്റമ്മ. അറബി ഭാഷയിലെ പരിജ്ഞാനവും അറബി സുഹൃത്തുക്കളുമായുള്ള ബന്ധവും ഇദ്ദേഹത്തെ യുഎഇ യുമായി കൂടുതല്‍ അടുപ്പിക്കുന്നു.
എല്ലാവര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ചതും വിലകൂടിയതുമായ വാഹനങ്ങളാണ് ഷെഫീക്ക് റഹ്മാന്‍ വേറിട്ട ഡിസൈനുകളില്‍ ഡെക്കറേറ്റ് ചെയ്ത് റോഡില്‍ ഇറക്കി ശ്രദ്ധേയനാവുന്നത്. ഈ രാജ്യത്തെ ഇത്രയേറെ മഹത്തരം ആക്കിയ മഹാനായ ശൈഖ് സായിദിന്റെ രേഖാ ചിത്രം അറേബ്യന്‍ മണലിന്റ നിറത്തില്‍ വലുതായി പതിപ്പിച്ചിട്ടാണുള്ളത്. കൂടാതെ യുഎഇയുടെ വിജയ കിരീടത്തിലെ പൊന്‍തൂവലായ് മാറിയ എക്‌സ്‌പോയേയും ഈ വാഹനം പ്രതിനിധാനം ചെയ്യുന്നു. 1971 മുതല്‍ 2021 വരെയുള്ള ചരിത്രസംഭവങ്ങളെ പിന്നില്‍ അറബിയിലും ഇംഗ്ലീഷിലുമായി ആലേഖനം ചെയ്തിരിക്കുന്നു. വണ്ടിയുടെ ബോണറ്റിന് പുറത്ത് സ്വര്‍ണ്ണ ജൂബിലി ലോഗോയ്ക്ക് ചുററും സ്വര്‍ണ്ണ പ്ലേറ്റഡ് ഫ്‌ലോറല്‍ ഡ്രോയിംഗ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. പിറകുവശത്തെ ഗ്ലാസ്സിലും എക്‌സ് ഗോള്‍ഡ് ലോഗോയാണ് ചേര്‍ത്തിട്ടുള്ളത്.
മഹാന്മാരായ പുതിയ യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങളും ഇരുവശങ്ങളിലുമായുണ്ട്. ഇത്തവണ പതിവിനു വിപരീതമായി കണ്ടംബറി സ്‌റ്റൈല്‍ ആണ് ഈ ഡിസൈനിംഗിന് ഉപയോഗിച്ചിരിക്കുന്നത് അല്‍മാനിയ ഗ്രൂപ്പ് അധികാരികള്‍ അറിയിച്ചു. എന്ത്‌കൊണ്ടും അതിമനോഹരമായ രീതിയില്‍ ആഘോഷപരിപാടികള്‍ കാഴ്ചവെച്ചുകൊണ്ട് യു എഈ യോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയാണ് അല്‍മാനിയ ഗ്രൂപ്പ്.